ന്യൂസ് റിപ്പോർട്ടർ : കാസർഗോഡ് നിന്നും സൈമൺ പ്ലാപറമ്പിൽ
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ നോർത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.
സോണിലുൾപ്പെട്ട കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,വയനാട് ജില്ലകളിലെ വിവിധ സെൻ്റർകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.(7-11-2022) 7 ന് തിങ്കളാഴ്ച വയനാട് മാനന്തവാടി ഗാന്ധിപാർക്കിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സി.കെ രത്നവല്ലി ലഹരി വിരുദ്ധ യാത്ര ഫ്ളാഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു.


സോൺ ഡയറക്ടർ പാസ്റ്റർ വി ടി ഏബ്രഹാം മുഖ്യസന്ദേശം നൽകി. സെൻ്റർ പാസ്റ്റർമാരായ പാസ്റ്റർ ജെയ്സൺ തോമസ്, പാസ്റ്റർ R.S ഡിങ്കർ, പാസ്റ്റർ മാത്യു K.V , പാസ്റ്റർ C.I തോമസ് തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃതം നൽകി. വാർത്ത :-കാസർഗോഡ് നിന്നും സൈമൺ





