വാർത്ത :- കലേഷ് തിരുവനന്തപുരം
സോഷ്യൽ മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ പ്രശോഭിതമായ ജി.എം മിഡിയായുടെ അവാർഡ് ദാന ചടങ്ങ് ഇന്നലെ (24/11/22) വൈകിട്ട് 4 മണി മുതൽ 7-30 വരെ ഉച്ചക്കട പയറ്റുവിള ഐ.പി സി ഹേബ്രോൻ സഭാ ഹാളിൽ നടന്നു. ജി.എം പ്രവർത്തകർ അടക്കം 125 – ഓളം വ്യക്തികൾ പങ്കെടുത്തു. ജി.എം ചീഫ് എഡിറ്റർ പാസ്റ്റർ ജി.പി. കുറ്റിച്ചൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗ് , ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല ഡയറക്ടർ പാസ്റ്റർ T. M.മാമച്ചൻ ഉത്ഘാടനം നിർവഹിച്ചു, ഐ.പി.സി ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ ജോൺസൺ ദൈവ വചന ശുശ്രൂഷ നടത്തി. ജി.എം ബൈബിൾ ക്വിസ് വിജയി കൾ , ശുശ്രുഷയിൽ 50 വർഷം പിന്നിട്ട ദൈവദാസൻന്മാർ, കവലകളിൽ ലജ്ജ കൂടാതെ യേശുവിനെ ഉയർത്തുന്ന ദൈവദാസന്മാർ, ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെബറന്മാർ, ജി.എം പ്രവർത്തകർ , ജി.എം ന്യൂസ് റിപ്പോർട്ടറന്മാർ, ന്യൂസ് റീഡേഴ്സ്, , സ്കൂൾ പ്രതിഭ തുടങ്ങിയവരെയാണ് മൊമന്റം നൽകി ആദരിച്ചത്. നിത്യതയിൽ വിശ്രമിക്കുന്ന പി.വി. ആശാരിയുടെ മകൻ പാസ്റ്റർ സ്പർജൻ, പി.സി.ഐ തിരുവനന്തൂരം ജില്ലാ പ്രസിഡന്റും, ഐ.പി.സി പാലോട് ഏര്യാ പ്രസിഡന്റുമായ പാസ്റ്റർ ജേക്കബ് കുര്യൻ, ഐ.പി.സി കോസ്റ്റൽ മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ എം.ജെ. ഷാജി. , സ്റ്റേറ്റ് പി.വൈ പി.എ വൈസ് പ്രസിഡന്റം, സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും മായ പാസ്റ്റർ സാബു ആര്യപള്ളി, ഐ.പി.സി സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗം പാസ്റ്റർ വിജയകുമാർ , ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ മെബറും കോസ്റ്റൽ മിഷൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ബ്രദർ ബിനു.വി.ജോർജജ് താബോർ , ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ വൈ റോബർട്ട് , തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജി.എം ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു. ഒന്നാം സമാനമായ 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും , മൂന്നും സമ്മാനം 3,000 രൂപയും , പ്രോത്സാഹമായി 10 പേർക്ക് 500 രൂപയുമായിരുന്നു ക്യാഷ് അവർഡ് കൂടാതെ സർട്ടിഫിക്കേറ്റും നൽകി .ജി.എം തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ പാസ്റ്റർ കലേഷ് നന്ദി പറഞ്ഞു. ജി.എം ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ നേതൃത്വം വഹിച്ചു.







