ജി.എം തിരുവനന്തപുരം ബ്യൂറോ
ഐപിസിക്ക് തിരുവനന്തപുരം മേഖലയിൽ വുമൺസ് ഫെലോഷിപ്പിന് രണ്ട് ഭരണസമിതി ഉള്ളതായി അറിയുന്നു ഇത് വിശ്വാസികൾക്കിടയിൽ ആശങ്ക പരത്തുന്നു. ഒന്ന്, സിസ്റ്റർ റോസമ്മ ജെയിംസ് പ്രസിഡണ്ടായിട്ടുള്ള ഭരണസമിതി രണ്ട് സിസ്റ്റർ ഷീജ ജോൺ ആക്ടിംഗ് പ്രസിഡണ്ട് ആയ ഭരണസമിതി .ഇതിൽ ഏതാണ് ശരിയായ സഹോദരി സമാജം കാലാവധി കഴിഞ്ഞിട്ടും തുടർന്നുവന്ന ഭരണസമിതിയെ പിരിച്ചുവിട്ടു പ്രസിഡൻറ് സിസ്റ്റർ മേഴ്സി ഡാനിയലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 22 ന് വട്ടപ്പാറ ഐപിസി ഹെബ്രോൺ ഹോളിൽ വച്ച് കൂടിയ ജനറൽബോഡിയിൽ വച്ച് സിസ്റ്റർ റോസമ്മ ജയിംസ് പ്രസിഡണ്ടായ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും തിരഞ്ഞെടുപ്പ് റിപ്പോർട്ട് ഐപിസി സ്റ്റേറ്റ് ഭരണസമിതിക്ക് സമർപ്പിക്കുകയും പുതിയ ഭരണസമിതിയെ സ്റ്റേറ്റ് ഭരണസമിതി അംഗീകരിക്കുകയും ചെയ്യുകയുണ്ടായി എന്നാൽ ഐപിസി കേരള ഭരണ നേതൃത്വത്തെ അംഗീകരിക്കാത്തതും നാളുകളായി തിരുവനന്തപുരം മേഖലയിൽ ഐപിസി ക്കെതിരായി റിബൽ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്തുവരുന്ന വിരലുകളിൽ എണ്ണാവുന്ന ചിലരുടെ കുതന്ത്രവും പ്രസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സോദരി സമാജത്തിന്റെ പേരിൽ ഇത്തരത്തിലുള്ള പുതിയ നീക്കം കൂടാതെ നാളെ (31 8 24) വെള്ളേക്കടവ് ഐപിസി സഭയിൽ വെച്ച് ഏകദിന സമ്മേളനം വിളിച്ചുകൊണ്ട് പോസ്റ്റർ ഇറക്കിയതായും അറിയുന്നു ഈ പോസ്റ്റിലുള്ള ആക്ടിംഗ് സെക്രട്ടറിയ്ക്ക് ഇതെക്കുറിച്ച് അറിവില്ലാത്തതാണ് ന്നാണ് അറിവ്. ഇത്തരം പ്രവർത്തനങ്ങൾ തികച്ചും വ്യാജമാണ് വിശ്വാസ സമൂഹത്തെ ആശങ്കപ്പെടുത്തുന്ന ഐപിസി വിരുദ്ധ പ്രവർത്തനവും മായ ഈ തരംതാണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണം.

ഐ.പി.സി വിരുദ്ധ പ്രവർത്തകരുടെ വ്യാജ പോസ്റ്റർ
22/ 8/ 24 -ൽ നടന്ന വുമൺ ഫെലോഷിപ്പ് ജനറൽബോഡിയിൽ 77 പേർ പങ്കെടുക്കാനുള്ളതിൽ 57 പേർ . പങ്കെടു ത്തിരുന്നു. എന്നാൽ മുൻ ട്രഷറാർ അടക്കം റിബൽ പ്രവർത്തനം നടത്തിവരുന്ന സഹോദരിന്മാർ ജനറൽ ബോഡിയിൽ പങ്കെടുക്കാതിരുന്നു. പങ്കെടുക്കാതിരുന്നത് വൻ സാമ്പത്തിക ക്രമക്കേടുകൾ കാരണമായിട്ടാണെന്ന് പരക്കെ സംസാരമുണ്ട് ഐപിസി തിരുവനന്തപുരം മേഖല സഹോദരന്മാർ ചില തത്പര കക്ഷികളുടെ ചതിക്കുഴിയിൽ വീഴാതെ സത്യത്തിനും നീതിക്കും വേണ്ടി സഭയുടെ ആത്മീയ വളർച്ചയെ ലക്ഷ്യമാക്കി ഓരോ സഹോദരിമാരും പ്രവർത്തിക്കണമെന്നാണ് സ്റ്റേറ്റ് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്നത്




