സൈമൺ കാസർഗോഡ്
ഐ പി സി അട്ടപ്പാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 26-മത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും ഇന്ന് ആരംഭിച്ചു. ജനുവരി ഒന്നിന് സമാപനം കുറിക്കും.
2023 ജനുവരി 1വരെ പള്ളിക്കുറുപ്പ്, സുകുപ്പടിക്ക് സമീപം ഐ പി സി ശീലോഹാം ചർച്ഛ് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടുന്ന കൺവെൻഷൻ. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ മത്തായി ഉൽഘടനം ചെയ്തു. തുടർ ദിവസങ്ങളിൽ കൺവെൻഷനിൽ പാസ്റ്റർ. ഷിബിൻ ജി ശാമുവേൽ (ഐ പി സി കേരളാ സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി), പാസ്റ്റർ.ഫിന്നി ജോസഫ് (ഐ ബി സി ടീച്ചർ), ലഫ്നൻ്റ് കേണൽ വി ഐ ലൂക്ക്, സിസ്റ്റർ സ്റ്റാർല ലൂക്ക്, പാസ്റ്റർ. മാത്യു കെ വർഗീസ് (ഐ പി സി പീച്ചി സെന്റർ മിനിസ്റ്റർ),പാസ്റ്റർ. എൻ എ ജോർജ് (ശാലോം ബൈബിൾ സ്കൂൾ ഡയറക്ടർ), പാസ്റ്റർ.ജിമ്മി കുര്യാക്കോസ്(ഐ പി സി പാലക്കാട് സോണൽ പ്രസിഡന്റ് ) എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു. ഹാഗിയോസ് ബീറ്റ്സ് കൊല്ലം ഗാന ശുശ്രുഷ നിർവഹിക്കുന്നു. കൺവെൻഷനോടനുബന്ധിച്ച്, ഉപവാസ പ്രാർത്ഥന, മിഷനറി മീറ്റിംഗ് . സോദരി സമാജ വാർഷികം, സണ്ടേസ്കൂൾ പി വൈ പി എ സംയുക്ത വാർഷികം എന്നിവയും നടക്കും. സോദരി സമാജ മീറ്റിംഗിൽ സിസ്റ്റർ ജമുനാ സണ്ണി പ്രസംഗിക്കും.സെന്റർ ഭാരവാഹികൾ നേതൃത്വം നൽകും.




