Home Daily news ഐ.പി.സി ആയൂർ സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യുവജന സെമിനാർ നടന്നു

ഐ.പി.സി ആയൂർ സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യുവജന സെമിനാർ നടന്നു

0

വാർത്ത :- എൻ എസ് നെല്ലിക്കുന്നം (കടപ്പാട് ബ്ലസൻ സോജൻ)

ആയൂർ: ഐ.പി.സി ആയൂർ സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സെമിനാർ 26 ന് (26/1/23) ഐ.പി.സി സീയോൻ അമ്പലക്കര സഭയിൽ വെച്ച് നടത്തപ്പെട്ടു. ഐ.പി.സി. ആയൂർ സെന്റർ മിനിസ്റ്ററും സെന്റർ പി.വൈ.പി.എ രക്ഷാധികാരിയുമായ പാസ്റ്റർ സണ്ണി എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ സുവി. ജോബി കെ സി (എക്സെൽ മിനിസ്ട്രീസ്) അവറുകൾ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആയൂർ സെന്റർ വൈസ്പ്രസിഡന്റ് പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. ആയൂർ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് സുവി. ബ്ലസൻ സോജൻ, സെക്രട്ടറി സുവി. ലിബിൻ ദാസ് മറ്റു പി വൈ പി എ ഭാരവാഹികളും സെമിനാറിന് നേതൃത്വം നൽകി. വൈകിട്ട് നടന്ന പരസ്യയോഗത്തിൽ പാസ്റ്റർ ബിജു ജോസഫ് പ്രസംഗിച്ചു. സെന്ററിലെ വിവിധ സഭകളിൽ നിന്നുമുള്ള യുവജനങ്ങളും, സഭാ വിശ്വാസികളും, പാസ്റ്റർ സൈമൺ തോമസ്, തുടങ്ങിയ ദൈവദാസ്സൻ മാരും പങ്കെടുത്തു. വൈകിട്ട് പരസ്യയോഗത്തോട് കൂടി മീറ്റിംഗ് പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here