Home Daily news ഐ പി സി ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറുടെ പരാതിയെ തുടർന്നു ഇലക്ഷൻ കമ്മീഷനെ പിരിച്ച് വിട്ടു....

ഐ പി സി ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറുടെ പരാതിയെ തുടർന്നു ഇലക്ഷൻ കമ്മീഷനെ പിരിച്ച് വിട്ടു. ഓഫീസ് പൂട്ടി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വത്സൻ ഏബ്രഹാമിന്റെ അവസാന ശ്രമം.

0

ജി.എം ന്യൂസ് . തിരുവനന്തപുരം

പ്രസിഡന്റിന്റെ പുതിയ തന്ത്രo

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ എക്സിക്യൂട്ടീവ് തിരഞ്ഞെ ടുപ്പ് അട്ടിമറിക്കാൻ ജനറൽ പ്രസിഡന്റ് റവ.ഡോ. വത്സൻ ഏബ്രഹാമിന്റെ അവസാന ശ്രമം. ജനറൽ കൗൺസിൽ നിയമിച്ച ഇലക്ഷൻ കമ്മീഷനെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു. ഇന്ന്.
രാവിലെയാണ് സഭാ ആസ്ഥാനത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്ന് എത്തിയ വത്സൻ ഏബ്രഹാം ഇന്ന് രാവിലെ ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ നേരിട്ടെത്തി ഇലക്ഷൻ കമ്മീഷനെ പിരിച്ചു വിട്ടുകൊണ്ടുള്ള കത്ത് ഇലക്ഷൻ കമ്മീഷണർ ഫിന്നി വർഗീസിനെ ഏൽപ്പിക്കുകയായിരുന്നു.
ഭരണഘടനാ പരിഷ്കാരങ്ങളിൽ കൃത്രിമം കാണിച്ച് ഭരണത്തിൽ തുടരാനും സഭയെ കൈപ്പിടിയിലൊതുക്കാനും ശ്രമിച്ച് പരാജയപ്പെട്ട തോടെയാണ് നിയമ വിരുദ്ധമായി ഇലക്ഷൻ കമ്മീഷനെ പുറത്താക്കിയത്
സഭയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്ന നടപടിയാണ് പ്രസിഡന്റ് ഏകപക്ഷീയമായും നിയമ വിരുദ്ധമായും നടത്തിക്കൊണ്ടിരിക്കുന്നത്. പഴയ ഭരണഘടന പ്രകാരമേ ഇലക്ഷൻ നടത്തുവാൻ നിർവാഹമുള്ളു എന്ന വിഷയത്തിൽ റിട്ടേണിംഗ് ഓഫിസർ പാസ്റ്റർ വർഗീസ് മത്തായി നൽകിയ പരാതിയെ തുടർന്നാണ് ഇത്തരം നടപടികൾ ഉണ്ടായ തെന്നാണ് അറിയുവാൻ കഴിഞ്ഞത് :

LEAVE A REPLY

Please enter your comment!
Please enter your name here