തോമസ് ജേക്കബ് കണ്ണൂർ
കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു. മുണ്ടക്കയം സ്വദേശികളായ സുനിൽ, രമേശൻ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭർത്താവാണ് രമേശൻ.
മുണ്ടക്കയം പന്ത്രണ്ടാം വാർഡിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചു നിൽക്കുമ്പോൾ അപ്രതീക്ഷിതമായി ഇടിമിന്നലേൽക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.





