തോമസ് ജേക്കബ് കണ്ണൂർ
കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ
തടവുപുള്ളികൾക്കായി നടത്തിവരുന്ന എല്ലാ ആത്മീയ ആവശ്യങ്ങളും വിലക്കി സർക്കാർ.
ഇതുസംബന്ധിച്ച് ജയിൽ ഡിജിപിയുടെ സർക്കുലർ ജയിൽ സൂപ്രണ്ടുമാർക്ക് ലഭിച്ചു.
ജയിലുകളിൽ വിശ്വാസപരമായ
ആവശ്യങ്ങൾക്കു പുറമേ,
ധാർമികബോധനം,
കൗൺസലിംഗ്,
പ്രചോദനാത്മകമായ ക്ലാസുകൾ എന്നിവയ്ക്കുള്ള അനുമതിയും
റദ്ദാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള
എല്ലാ എൻജിഒകളുടെയും
പ്രവേശനവും തടവുപുള്ളികൾക്കായുള്ള പരിപാടികളും വിലക്കിക്കൊണ്ടാണു
ഡിജിപിയുടെ നിർദേശം.




