വാർത്ത :- എൻ.വി. തിരുവനന്തപുരം ബ്യൂറോ
Speek For IPC എന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ലഹരി വിരുദ്ധ സമാധാന സന്ദേശ കേരള യാത്ര നാളെ (25/5/23) വൈകിട്ട് 4 മണിക്ക് തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ
തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കുന്നു. കഴിഞ്ഞ 2 ാം തിയതി കുമ്പനാട്ടു ഹെബ്രോൻപുരത്ത് സ്റ്റേറ്റ് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്ത കേരള യാത 3 – ന് കാസർഗോഡ് നിന്നാരംഭിച്ച് 14 ജില്ലകളിലും സഞ്ചരിച്ച് 200-ൽ പരം പരസ്യ യോഗങ്ങളിൽ ബോധവൽക്കരണം സുവിശേഷീകരണത്തിലൂടെ വിളമ്പരം ചെയ്തു കൊണ്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ എത്തിചേരുന്ന സമാപന സമ്മേളനം ബഹു. എം എൽ എ ശ്രീ എം വിൻസെന്റ് ഉത്ഘാടനം നിർവഹിക്കും. ഐ.പി. സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സമാപന സദേശം നൽകുന്നു. പ്രശസ്ത ക്രൈസ്തവ ഗായകൻ ജി.പി കുറ്റിച്ചൽ ഗാനസന്ധ്യയ്ക്ക് നേതൃത്യം വഹിക്കുന്നു. സഭാസംഘടന വ്യത്യാസം ഇല്ലാതെ എല്ലാ കർത്തൃദാസന്മാരേയും, വിശ്വാസികളെയും ക്ഷണിക്കുന്നു. രാഷ്ട്രീയ മത സാമൂഹിക സാംസ്ക്കാരിക നേതാക്കൾ പങ്കെടുത്ത് ആശംസകൾ അറിയിക്കുമെന്ന് സംഘടകർ അറിയിച്ചു.







