തോമസ് ജേക്കബ് കണ്ണൂർ
പാലക്കാട്: മണ്ണാർക്കാട് സഹോദരിമാരായ മൂന്നുപേർ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിൻഷി (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഒരു മണി കഴിഞ്ഞാണ്
ഓണാവധിയായതിനാൽ സ്വന്തം
വീട്ടിലേക്കെത്തിയതായിരുന്നു ഇവർ. കുളക്കടവിലുള്ള വസ്ത്രങ്ങൾ കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധന നടത്തിയതോടെയാണ് മരണവിവരമറിഞ്ഞത്.
നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇവരെ കണ്ടെത്തിയെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മൂവരും മരിച്ചിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു.




