Home Daily news ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ സോദരീ സമാജം ഏകദിന മീറ്റിംഗ് ആത്‌മ നിറവിൽ

ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ സോദരീ സമാജം ഏകദിന മീറ്റിംഗ് ആത്‌മ നിറവിൽ

0

തോമസ് ജോർജ്ജ് വണ്ടിത്താവളം

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ(12/10/23) നടന്ന ഏകദിന മീറ്റിംഗ് വലിയ ആത്മനിറവിൽ സമാപിച്ചു. കാഞ്ഞികുളം ഐപിസി ഗിൽഗാൽ പ്രയർ ഹാളിൽ വെച്ചാണ് നടത്തപ്പെട്ടത്.. സെൻ്റർ സെക്രട്ടറി പാ.വിജു ആൻ്റണി അധ്യക്ഷത വഹിച്ചു. സോദരി സമാജം പ്രസിഡൻ്റ് ഏലിയാമ്മ മത്തായി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷീബ സിജു കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് വായിച്ചു. ട്രഷറർ ലൗസി നെബു സാമ്പത്തിക വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചു. സെൻ്റർ മിനിസ്റ്റർ എം.വി.മത്തായി, പാ.നെബു മാത്സൻ എന്നിവർ വചനം സംസാരിച്ചു. സെൻ്ററിലെ ദൈവദാസിമാർ സാക്ഷ്യങ്ങൾ പറഞ്ഞു. സോദരി സമാജം സഹോദരിമാർ ആരാധന ലീഡ് ചെയ്തു. വാർത്ത :- തോമസ് ജോർജ് വണ്ടിത്താവളം

LEAVE A REPLY

Please enter your comment!
Please enter your name here