Home Daily news ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച മിൻസയ്ക്ക് സ്വന്തം നാടിന്റെ യാത്ര മൊഴി; സ്കൂൾ അടച്ചുപൂട്ടി

ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച മിൻസയ്ക്ക് സ്വന്തം നാടിന്റെ യാത്ര മൊഴി; സ്കൂൾ അടച്ചുപൂട്ടി

0

തോമസ് ജേക്കബ് കണ്ണൂർ

[9/15, 8:00 PM] gospelmirror@gmail.com: ദോഹ :-ഖത്തറിൽ സ്കൂൾ ബസിൽ
ഉറങ്ങിപ്പോയ മലയാളി ബാലിക മിൻസ് മറിയം ജേക്കബ് (4) മരിച്ച സംഭവത്തിൽ അൽക സിങ് ഫീൽഡ് കിന്റർഗാർട്ടൻ അടച്ചുപൂട്ടി. കുഞ്ഞിനെ ശ്രദ്ധിക്കാതെ ബസ് പൂട്ടി പുറത്തുപോയ സ്കൂൾ ജീവനക്കാരുടെ അനാസ്ഥയാണു ദുരന്തകാരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് വിദ്യാഭ്യാസമന്ത്രാലയം കർശന നടപടിയെടുത്തത്. കുറ്റക്കാർക്കു കടുത്ത ശിക്ഷ നൽകുമെന്നും വിദ്യാർഥി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി.
കെജി വൺ വിദ്യാർഥിനിയായിരുന്നു മിൻസ്. ഞായറാഴ്ച രാവിലെ സ്കൂളിലേക്കുള്ള യാത്രയിൽ ബസിനുള്ളിൽ ഉറങ്ങിപ്പോയ കുഞ്ഞിനെ ജീവനക്കാർ ശ്രദ്ധിച്ചില്ല. കൊടുംചൂടിൽ മണിക്കൂറുകളോളം അടച്ചിട്ട ബസിൽ കഴിയേണ്ടി വന്നതാണു മരണ കാരണം.
ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച മിൻസ(4)യുടെ സംസ്കാരം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചുപറമ്പിൽ വീട്ടിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലായിരുന്നു. 2 മാസം മുൻപു സന്തോഷത്തോടെ യാത പറഞ്ഞിറങ്ങിയ വീട്ടുമുറ്റത്തേക്കു കുഞ്ഞുദേഹമെത്തിയപ്പോൾ കരച്ചിലടക്കാൻ ആർക്കുമായില്ല. പിതാവ് അഭിലാഷും അമ്മ സൗമ്യയും രണ്ടാം ക്ലാസിൽ പഠിക്കുന്ന ചേച്ചി മികയും അവൾക്കൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here