News. – NS Nellikunnam
കോട്ടയം: ഇന്ന് ലോക ഭക്ഷ്യദിനം :ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ പാമ്പാടി സെന്ററിന്റെ സന്നദ്ധ പ്രവർത്തന സംഘടനയായ ക്രൈസ്റ്റ് ആർമിയുടെ നേതൃത്വത്തിൽ ഇന്ന് 16/10/23) ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. കോട്ടയം നഗരപ്രദേശങ്ങളിലെ തെരുവോരങ്ങളിൽ വിശ്രമിക്കുന്ന നിരാലംബരും നിരാശ്രയരും ആയവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.












