Home Daily news ഐ.പി.സി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ

ഐ.പി.സി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ

0

ഷാജി വർഗ്ഗീസ് കലയപുരം

ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ

ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. 16 വ്യാഴം ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും പാ. ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും. 17 വെള്ളി രാവിലെ 10 മണി മുതൽ 1 മണി വരെ സോദരി സമാജം വാർഷികം നടത്തപെടും. സിസ്റ്റർ ഷീല ദാസ് കീഴൂർ സന്ദേശം നൽകും. വൈകുന്നേരം പൊതുയോഗത്തിൽ പാ. കെ.ജെ. തോമസ് കുമളി സന്ദേശം നൽകും. 18 ശനി രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ സൺഡേ സ്കൂൾ & പി.വൈ.പി.ഐ വാർഷികം നടക്കും. വൈകിട്ട് പൊതുയോഗത്തിൽ പാ. അനീഷ് റാന്നി ദൈവവചനം ശുശ്രൂഷിക്കും. 19 ഞായർ 8:30 മുതൽ 1 മണി വരെ സംയുക്ത സഭായോഗം നടത്തപ്പെടും.ഞായറാഴ്ച പാ. ജോൺസൺ ഡാനിയേൽ ചെറുവക്കൽ വചനം സംസാരിക്കും.

ഏരിയാ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here