ന്യൂസ് റിപ്പോർട്ടർ :- എൻ.എസ്. നെല്ലിക്കുന്നം
ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ ആഭിമുഖ്യത്തിൽ ബ്ലസ് ആറ്റിങ്ങൽ കൺവെൻഷൻ ഇന്നലെ (9/1123) ആരംഭിച്ചു. 12 ഞായറാഴ്ച കൺവെൻഷന് സമാപനമാകും.ആറ്റിങ്ങൽ എൽ ഐ സി യ്ക്ക് ‘ സമീപം മലബാർ ഗോൾഡ് ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷൻ ഐ.പി.സി ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൻ ഹെൻട്രി ഉത്ഘാടനം നിർവഹിച്ചു. പാസ്റ്ററന്മാരായ കെ.ജെ തോമസ് കുമളി, രാജു ആനിക്കാട്, ഷമീർ കൊല്ലം , ഇവാ..ഉണ്ണികൃഷ്ണൻ നായർ , റവ. പി.കെ ജോസ് , എന്നിവരാണ് പ്രാസംഗികർ. WPM വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കുന്നു. WPM പ്രസിഡന്റ് പാസ്റ്റർ ബിനു മാർക്കോസ്, WPM എക്സിക്യൂട്ടിവ്സ് എന്നിവർ നേതൃത്വം നൽകുന്നു.










