വാർത്ത……ജി പി കുറ്റിച്ചൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസിഡേഴ്സിന് പുതിയ ഭരണസമിതി.ശനിയാഴ്ച പുനലൂർ അസംബ്ലീസ് ഓഫ് ഗോഡ് ആസ്ഥാനത്ത് 2022 -24 വരെയുള്ള രണ്ടു വർഷത്തേക്കുള്ള കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.പാസ്റ്റർ ജോസ് ടി ജോർജ് പ്രസിഡന്റായും പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാസ്റ്റർ പി.ടി ഷിൻസും ജോയിന്റ് സെക്രട്ടറി ആയി പാസ്റ്റർ ബി പി ബിനീഷിനെയും തിരഞ്ഞെടുത്തു. പാസ്റ്റർ ജെ എം രജീഷ് ആണ് ട്രഷറർ. ഇവരെ കൂടാതെ ഇവാഞ്ചലിസം കൺവീനറായി പാസ്റ്റർ സിജു മാത്യുവിനെയും ചാരിറ്റി കൺവീനർ ആയി പാസ്റ്റർ ജോയൽ മാത്യുവിനെയും തെരഞ്ഞെടുത്തു.




