വാർത്ത :- ജിജോ പാലക്കാട്
ഐപിസി ഡൽഹി സ്റ്റേറ്റിന്റെ കീഴിൽ പുതിയ ഏരിയ പ്രവർത്തനത്തിന് സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗീകാരം നൽകി..
ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ളതും ഇപ്പോൾ ഐപിസി ഫിലദൽഫിയ ഫതെഹ്പുർ ബെറി സഭയുടെ ശുശ്രുഷകനും ആയ പാസ്റ്റർ ജോസഫ് ജോയ് പുതിയ ഏരിയയുടെ കോർഡിനേറ്റർ ആയി നിയമിതനായി… ആയാനഗർ മിഷൻ ഏരിയ എന്ന പേരിലാണ് പുതിയ ഏരിയ അറിയപ്പെടുക..26-10-2022 നു ഐപിസി മയൂർ വിഹാർ സഭയിൽ വച്ച് നടന്ന പ്രാർത്ഥനയിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ വി ജോസഫ്, സെക്രട്ടറി പാസ്റ്റർ സാം ജോർജ്, പാമ്പാടി സെന്റർ പാസ്റ്റർ സാംദാനിയിൽ എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് ശുശ്രൂഷക്കായി വേർതിരിച്ചു..
Pr.ജോസഫ് ജോയിക്ക് ജിഎം മീഡിയയുടെ ആശംസകൾ.




