തിരുവല്ല : ദൈവസഭയുടെ 102-ാമത് ജനറൽ കൺവൻഷന് ഉജ്വലതുടക്കം.തിങ്കളാഴ്ച വൈകിട്ട് 6 ന് ആരംഭിച്ച പ്രസ്തുത കൺവൻഷൻ, ജനുവരി 26 ന് ഞായറാഴ്ച നടക്കുന്ന പൊതു ആരാധനയോടെ പര്യയവസാനിയ്ക്കും. ജനപങ്കാളിത്വംകൊണ്ട് അനുഗ്രഹമായിരുന്ന മീറ്റിംഗിൽ, അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ ഷിബു കെ. മാത്യു അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ ലൈജു നൈനാൻ, ജോൺസൺ ഡാനിയേൽ,ബ്രദർ സി. പി മാത്യു എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ ജെറാൾഡ് അനുഗ്രഹ സങ്കീർത്തനം വായിച്ചു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു സ്വാഗതം ആശംസിച്ചു.ഈ കൺവൻഷന്റെ ചിന്താവിഷയം “ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ “(റോമർ 8:37) എന്നാണ്. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി ഓവർസിയർ റവ. വൈ. റെജി ഉൽഘാടനം നിർവഹിച്ചു.നൂറ്റാണ്ടുകൾ പിന്നിട്ട വഴികളെ അനുസ്മരിച്ച യോഗത്തിൽ,പൂർവ്വകാലത്തെ വെല്ലുവിളികളല്ല(പട്ടിണി, ദാരിദ്ര്യം, കഷ്ടത ), വർത്തമാനകാല വെല്ലുവിളികൾ,അതിപരിശുദ്ധ വിശ്വാസത്തിന് വേണ്ടി നിന്ന് നാഥൻ ഏല്പിച്ചദൗത്യത്തിലേക്ക് മടങ്ങി വരുന്നതാണ് നമ്മുടെ വെല്ലുവിളി .യേശു ക്രിസ്തു ക്രൂശിൽ ജയാളിയായതിന്റെ പ്രഖ്യാപനമാണ് നമ്മുടെ പ്രമാണം.
പ്രമാണത്തിന് വേണ്ടി നിന്ന ശദ്രക്ക്, മേശക്, അബേദ്നഗോവിനെ പോലെ വീരന്മാരാകാൻ ആഹ്വാനം നൽകി.
Home Uncategorized അതിപരിശുദ്ധ വിശ്വാസത്തിന് വേണ്ടി നിന്ന് നാഥൻ ഏല്പിച്ചദൗത്യത്തിലേക്ക് മടങ്ങി വരുന്നതാണ് നമ്മുടെ വെല്ലുവിളി . Pr....



