Home Daily news ആത്മീയ സംഗമം🚨🚨🚨🚨🚨🚨🚨 തിരുവനന്തപുരം ഐ.പി.സി ഫെയ്ത്ത് സെന്ററിൽ ഡിസംബർ 22 ന്;- പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ...

ആത്മീയ സംഗമം🚨🚨🚨🚨🚨🚨🚨 തിരുവനന്തപുരം ഐ.പി.സി ഫെയ്ത്ത് സെന്ററിൽ ഡിസംബർ 22 ന്;- പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ (USA) പ്രസംഗിക്കുന്നു

0

വാർത്താ :- എൻ എസ് നെല്ലിക്കുന്നം

ഐ.പി.സി തിരുവനന്തപുരം, പേരൂർക്കട ഫെയ്ത്ത് സെന്ററിൽ ഡിസംബർ 22 ന് ഏകദിന സെമിനാർ നടക്കുന്നു. വൈകുന്നേരം 6 മണി മുതൽ 8.30 വരെ നടക്കുന്ന ആത്മിയ സംഗമം ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം നിർവഹിക്കും. 1തിമൊഥെയൊസ് 6:11 “നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിൻതുടരുക ” എന്നിവയാണ് തീം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രവർത്തനം നടത്തിവരുന്ന പ്രശസ്ത മിഷനറി പാസ്റ്റർ സ്റ്റിഫൻ ബഞ്ചമിൻ യുഎസ് എ . ദൈവ വചന പ്രഘോഷണം നടത്തും. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, മറ്റ് നിരവധി കർത്തൃദാസന്മാർ ഈ സെമിനാറിൽ നേതൃത്വം വഹിക്കുന്നു. ജനറൽ കോ-ഓഡിനേറ്റർ ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗം ബ്രദർ ജി.ഐസക്ക് സാർ ആണ്. കൂടുതൽ വിവരങ്ങൾക്ക് 944 6055 750

LEAVE A REPLY

Please enter your comment!
Please enter your name here