NS. Nellikunnam
ആര്യനാട് ചാങ്ങ സി.എസ്.ഐ. പള്ളിയുടെ ആഭിമുഖ്യത്തിൽ മെൻസ് ഫെലോഷിപ് നേതൃത്വം നൽകിയ ഏര്യാ കൺവെൻഷൻ (28/8/22) ഇന്നലെ വൈകിട്ട് 7 മണി മുതൽ 9 മണി വരെ ചാങ്ങ പവിത്രം ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ചാങ്ങ സി.എസ്.ഐ പള്ളി വികാരി റവറണ്ട് ഫാദർ സത്യദാസ് അദ്ധ്യക്ഷത വഹിച്ചു.
ബഹുമാനപ്പെട്ട റവറണ്ട് ഫാദർ ഫ്രാൻസീസ് കാത്തിരംകുളം ദൈവ വചന പ്രഘോഷണം നടത്തി. ജി.എം മീഡിയാ ഡയറക്ടറും, ഐ.പി.സി പാസ്റ്ററും മായ പോൾ സുരേന്ദ്രൻ മധ്യസ്ഥ പ്രാർത്ഥന നിർവഹിച്ചു.ബ്രദർ സുനിലിന്റെ നേതൃത്വത്തിൽ ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പവിത്രം ഡ്രൈവിംഗ് സ്കൂൾ ഡയറക്ടർ ബ്രദർ ബിജി സ്വാഗതം പറഞ്ഞു. എല്ലാ മാസവും വിവിധ ഏര്യകളിൽ ഏര്യാ കൺവെൻഷൻ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു.





