Home Daily news ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാളെ കുത്തി കൊന്നു

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാളെ കുത്തി കൊന്നു

0

വാർത്ത :- തോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) ആണ് മരിച്ചത്. ഇന്നലെ (27/9/22) രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം.
വീട്ടിൽ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിൽ പോയി വരികയായിരുന്ന വാസുവിനെ മതിൽ തകർന്ന ഭാഗത്തു നിന്നും എത്തിയ കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാൽ ആളെ തിരിച്ചറിയാൻ മണിക്കൂറുകളോളം വേണ്ടിവന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടിൽ നിന്നും ഒരു സ്ത്രീ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വനം വകുപ്പിന്റെ റാപ്പിഡ് റസ്പോൺ ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികിൽ പരിക്കേറ്റ നിലയിൽ വാസുവിനെ കണ്ടെത്തിയത്. ഉടനെ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാളികയത്തെ സരോജിനി- ഗോവിന്ദൻ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: വിനില, വിനിഷ, വിനീത്, വിനീത.

=

LEAVE A REPLY

Please enter your comment!
Please enter your name here