Home Uncategorized കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; എഴുപേർക്ക് പരിക്ക്

കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; എഴുപേർക്ക് പരിക്ക്

0

വാർത്ത :- സ്പെഷ്യൽ റിപ്പോർട്ടർ കണ്ണൂർ

കുന്ദമംഗലം ദേശീയപാതയിൽ ചുലാംവയൽ സ്കൂളിനു സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലും കാറിലും ഇടിച്ചു മറിഞ്ഞു. പരുക്കേറ്റ 7 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് മാനന്തവാടിയിൽ നിന്നും നഗരത്തിലേക്കു വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 3 മണിയോടെ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് ആദ്യം ഗുഡ്സ് ഓട്ടോയിലും പിന്നീട് ഓട്ടോ കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോ ബസിന് അടിയിലായി.നാട്ടുകാരുടെയും പൊലീസ്, ഫയർ ഫോഴ്സ് സേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പരുക്കേറ്റവർ ഓട്ടോയിലെയും കാറിലെയും ബസിലെയും യാത്രക്കാരാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here