News :- NS Nellikunnam
തിരുവനന്തപുരം: ഐ പി സി താബോർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 7 തിങ്കൾ മുതൽ-13 ഞായർ വരെ താബോർ സഭാ ഹാളിൽ വച്ച് കൺവൻഷനും ഉണർവ് യോഗങ്ങളും നടക്കും. പാസ്റ്റർമാരായ ഷിബു ജോർജ് പുനലൂർ, ഐ ജോൺസൻ കുണ്ടറ, റോണി എബ്രഹാം, വർഗീസ് ബേബി കായംകുളം, കെ ജെ തോമസ് കുമളി, അനീഷ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, എബി എബ്രഹാം എന്നിവർ ശുശ്രൂഷിക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 6 മണിക്കും മീറ്റിംഗുകൾ നടക്കും. ചർച് ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ വി പി ഫിലിപ്പ് (9447358997) ബ്രദർ ബിനു വി ജോർജ് (9847063630) എന്നിവർ നേതൃത്വം നൽകും.





