Home Uncategorized ഇടുക്കി കുമളിയിൽ വാഹനാപകടം;വഴിയാത്രികരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി, നാലു വയസുകാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്,...

ഇടുക്കി കുമളിയിൽ വാഹനാപകടം;
വഴിയാത്രികരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി, നാലു വയസുകാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

0

അലക്സ് കട്ടപ്പന

ഇടുക്കി :കുമളിയിൽ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരണപ്പെട്ടു. കുമളി പുതുപ്പറമ്പിൽ അരുൺ-ആശ ദമ്പതികളുടെ മകൻ അർണവ് (4) ആണ് മരണപ്പെട്ടത്. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവർ രാജേഷിനെ ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി കൊല്ലംപട്ടടയിൽ വെച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോയവരുടെ പിന്നിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു. ഇവരെ ഇടിച്ചതിനുശേഷം ഓട്ടോ മറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here