വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്
HMI (ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ) പാലക്കാട് ജില്ല ജനറൽ ബോഡിയും 2022-2023 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പും ഇന്ന് (28-112022) തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐ പി.സി പാലക്കാട് ടൗൺ സഭയിൽ വച്ച് HMI ഡയറക്ടർ പാസ്റ്റർ എം പി ജോർജ്ജ് കുട്ടിയുടെ നേതൃത്വത്തിൽ നടന്നു. പാസ്റ്റർ കെ.റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു . പാസ്റ്റർ ഇ വി ജോർജ്ജ് പ്രാർത്ഥിച്ച് ആരംഭിച്ചു പാസ്റ്റർ തോമസ് വർഗീസ് സ്വാഗതം പറഞ്ഞു പാസ്റ്റർ എം പി ജോർജ്ജ് കുട്ടി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. Evg ജോൺ പി നൈനാൻ ദൈവം വചനം പ്രസംഗിച്ചു. തുടർന്ന് പഴയ കമ്മിറ്റി പിരിച്ചു വിട്ടു .


2022-2023 വർഷത്തെക്ക് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .പാസ്റ്റർ കെ.റ്റിതോമസ്, കോർഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ടു.ജോ: കോഡിനേറ്റർ പാസ്റ്റർ വി.പി ഷിജു, സെക്രട്ടറി പാസ്റ്റർ റെജി സ്റ്റീഫൻ, ജോ: സെക്രട്ടറി പാസ്റ്റർ എൻ എബ്രഹാം, ട്രഷറർ ബ്രദർ ഡേവിഡ് , പ്രെയർ കൺവീനർ പാസ്റ്റർ കെ. റ്റി ജോസഫ്, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സാജൻ പൂമല, പബ്ളിസിറ്റി കൺവീനർ പാസ്റ്റർ ജെയിംസ് അംബുജം , ചാരിറ്റി കൺവീനർ പാസ്റ്റർസജി കുര്യൻ, പ്രെമോഷണൽ സെക്രട്ടറി പാസ്റ്റർ തോമസ് വർഗീസ്, കൂടാതെ കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ ബിബിൻ ജോസഫ്, പി.എ.ജോൺ, മുരളീധരൻ , ഷാജി, സുരേഷ് പൊള്ളാച്ചി, സജി മോൻ, ചെറിയാൻ കെ.റ്റി , മത്തായി ശാമുവേൽ, ഉണ്ണികൃഷ്ണൻ, ജിജു ഒ . തങ്കച്ചൻ, എൽദോസ്, അനൂപ്, ജിജോ മുണ്ടൂർ , ജെറിൻ എന്നിവരെയും കമ്മിറ്റി തിരെഞ്ഞെടുത്തു. ബ്രദർ ഡേവിഡ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ വി.പി ഷിജു സമാപന പ്രാർത്ഥന നിർവഹിച്ചു. ഡയറക്ടർ പാസ്റ്റർ എം പി ജോർജ്ജ് കുട്ടി ആശീർവാദം പറഞ്ഞു




