News:-VIJAYARAJ karnataka
കെംബാനി: കർണാടകയിൽ യാദഗിരി ജില്ലയിൽ കെംമ്പാനിയിൽ റവ : പ്രഭാകർ റാം ശുശ്രൂഷിക്കുന്ന ഷാലോം എ ജി ചർച്ചിൽ റവ : പ്രഭാകർ റാം അവറുകളുടെ നേതൃത്വത്തിൽ ദൈവസഭയിൽ ഒരു ദിവസത്തെ പ്രാർത്ഥന കൂട്ടം ഏർപ്പെടുത്തി. ഈ പ്രാർത്ഥനയിൽ ചെന്നൈയിൽ നിന്ന് പ്രവാചകൻ പാസ്റ്റർ : ക്രിസ്റ്റഫർ കടന്നു വന്ന് ശുശ്രൂഷിക്കുവാൻ ഇടയായി. ശുശ്രൂഷയിൽ ശക്തമായ പ്രവചന ശുശ്രൂഷയും നടന്നു. ഈ യോഗത്തിൽ സവർണ്ണ പശ്ചാത്തലത്തിൽ നിന്നുള്ള ആരോട്സ്വാമി ഹിരേമത്ത് തന്റെ അനുഭവ സാക്ഷ്യം പങ്കുവച്ചു. ബാംഗ്ലൂരിൽ നിന്നുള്ള ഡിഡിഐ യുടെ കോഡിനേറ്റർ ദൈവവചനത്തിൽ നിന്ന് സംസാരിച്ചു. ഈ പ്രാർത്ഥന കടന്നുവന്ന അനേകർക്ക് വിടുതലവും അനുഗ്രഹവുമായിരുന്നു.





