ന്യൂസ് പാസ്റ്റർ ഷൈജു വെള്ളനാട്
കോട്ടയം : ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ചെയർമാനും ഐപിസി ബെഥേൽ ചർച്ച് സ്ഥാപകനുമായ പാസ്റ്റർ സജി പി. എബ്രഹാം [ സജി കാനം ] നിയമിതനായി. മണിമല കേന്ദ്രമായിട്ടാണ് പുതിയ ഏരിയ അനുവദിക്കപ്പെട്ടത്.

2024 ജൂലൈ 28 ന് മണിമലയിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം ജോർജ് പാസ്റ്റർ അധ്യക്ഷനായിരുന്ന യോഗത്തിൽ മുഖ്യവചന ശ്രുശ്രൂഷ ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിച്ചു.
ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് അനുഗ്രഹ പ്രാർത്ഥന നടത്തി പാസ്റ്റർ സജി കാനത്തെ മണിമല ഏരിയ ശുശ്രൂഷകനായി വേർ തിരിച്ചു
ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ, ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി എം ഫിലിപ്പ് എന്നിവരും കൂടാതെ ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും സെൻ്റർ പാസ്റ്ററുമാരായ പിസ്റ്റർ മാത്യു പി ഡേവിഡ്. പാസ്റ്റർ സുധിർ വർഗീസ്, പാസ്റ്റർ തോമസ് മാത്യു ചാരുവേലി (ഐപിസി കേരള സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ സെക്രട്ടറി ) , പാസ്റ്റർ സണ്ണി എബ്രഹാം, പാസ്റ്റർ സുരേഷ് മാത്യു, പാസ്റ്റർ വർഗീസ് കോശി,ബ്രദർ. ഗ്ലാഡ്സൺ ജേക്കബ് (ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് സെക്രട്ടറി)പവർവിഷൻ സിഇഒ ടോണി വർഗീസ് എന്നിവർആശംസകൾ പറഞ്ഞു.
പവർ വിഷൻ ക്വയർ ടീം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നല്കി
ഭാര്യ: റ്റീന സജി,
മക്കൾ:സ്നേഹാ സജി ,ജോഷ്വാ പി. സജി




