Home Daily news കാസർഗോഡിൽ സ്കൂൾ ബസും , ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് 5 മരണം

കാസർഗോഡിൽ സ്കൂൾ ബസും , ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് 5 മരണം

0

വാർത്താ- തോമസ് ജേക്കബ് കണ്ണൂർ

കാസർകോട് വാഹനാപകടത്തിൽ നാല് മരണം
ബദിയടുക്ക: കാസർകോട് ബദിയടുക്കയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച നാലുപേരും. മൊഗ്രാൽ സ്വദേശികളാണ് മരിച്ചത്.
കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന മാന്യ ഗ്ലോബൽ സ്കൂളിന്റെ ബസ്സും ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയിൽ വച്ചാണ് സംഭവം നടന്നത്. അപകടസമയത്ത് സ്കൂൾ ബസ്സിൽ കുട്ടികൾ ആരുമുണ്ടായിരുന്നില്ല. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം നാല് പേരും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here