Home Daily news *ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല നയിച്ച സ്വാതന്ത്ര്യദിന സുവിശേഷ റാലി അനുഗ്രഹമായി...

*ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല നയിച്ച സ്വാതന്ത്ര്യദിന സുവിശേഷ റാലി അനുഗ്രഹമായി നടന്നു* .

0

ന്യൂസ് Pr ഷൈജു വെള്ളനാട്

തിരുവനന്തപുരം

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല നയിച്ച സ്വാതന്ത്ര്യദിന ലഹരിവിരുദ്ധ സുവിശേഷ റാലി 2024 ആഗസ്റ്റ് 15 വ്യാഴം രാവിലെ 9 ന് വെള്ളനാട് ജംഗ്ഷനിൽ
ഐ പി സി അജ്മാൻ (UAE) സഭയുടെ സീനിയർ പാസ്റ്ററും ഐപിസി പാറശ്ശാല സെൻ്റർ മിനിസ്റ്ററുമായ Pr ദിലു ജോൺ ആത്മീയ സന്ദേശം നല്കി ഉദ്ഘാടനം നിർവഹിച്ചു .

മുഖ്യസന്ദേശം :Pr KC Thomas

മുഖ്യ സന്ദേശം പാസ്റ്റർ K C തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്) , ലഘു സന്ദേശം പാസ്റ്റർ സൈമൺ ചാക്കോ ( Tvm ഈസ്റ്റ് സെന്റർ മിനിസ്റ്റർ) എന്നിവരും പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി),സമാപന സന്ദേശം നല്കി പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.

മഴയുടെ അല്പമായ  തടസ്സങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊന്നും വകവയ്ക്കാതെ കുഞ്ഞുങ്ങളും ചെറുപ്പക്കാരും ദൈവദാസിദാസന്മാർ ദൈവനാമത്തെ ഉയർത്തുവാൻ ഉത്സാഹത്തോടെ പ്രവർത്തിച്ചു.
വിവിധ സ്ഥലങ്ങളിലായി കർത്താവിൻ്റെ ദാസന്മാരായപാസ്റ്റർ മോൻസി തോമസ് (ഐപിസി പേരൂർക്കട സെന്റർ വൈസ് പ്രസിഡണ്ട്),പാസ്റ്റർ ഞാനദാസ് ഉറിയാക്കോട്, പാസ്റ്റർ ഷൈജു വെള്ളനാട് (ഐപിസി തിരുവനന്തപുരം ജില്ല ഇവാഞ്ചലിസം ബോർഡ് കോഡിനേറ്റർ), പാസ്റ്റർ കെ എസ് ബൈജു കാഞ്ഞിരംപാറ ,പാസ്റ്റർ റോയി ജോഷ്വാ പട്ടം, പാസ്റ്റർ സജീവ് കുമാർ തുടങ്ങിയവർ ആത്മീയ സന്ദേശം അറിയിച്ചു

വൈകുന്നേരം 5.30 ന് ശങ്കുമുഖത്ത് സമാപന സമ്മേളനത്തിൽ സംഗീത ശുശ്രൂഷകൾക്ക് ഐപിസി പേരൂർക്കട സെൻ്റർ പി വൈ പി എ യുടെ നേതൃത്വത്തിൽ ഐപിസി ഉറിയക്കോട് ചർച്ച്, ഐപിസി പേരൂർക്കട ഫെയ്ത്ത് സെൻ്റർ ചർച്ച്, ഐപിസി നെടുമങ്ങാട് ചെറുക്കൂർക്കോണം  തുടങ്ങി ഐപിസി വെമ്പായം സെൻ്ററിൽ നിന്ന് ഐപിസി വെള്ളനാട് കാരിക്കോണം ചർച്ചിൽ നിന്നും പി വൈ  പി എ അംഗങ്ങൾ പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തി .

പാസ്റ്റർ സാബു ആര്യപള്ളിൽ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്ററി അംഗം),ബ്രദർ ജയ്സൺ സോളമൻ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം),പാസ്റ്റർ ബിജുമോൻ പാറശാല , പാസ്റ്റർ മനോജ് വെള്ളറട തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here