തോമസ് ജേക്കബ് കണൂർ
ഐ.പി.സി ആയൂർ സെന്ററിൽ ഉൾപ്പെട്ടുനിൽക്കുന്ന ഐ.പി.സി ഗില്ഗാൽ അമ്പലംകുന്ന് സഭയുടെ ആലയം പണിയുന്നതിന് തറകല്ലിട്ടു. ഇന്നലെ (06/02/2023) രാവിലെ ആയൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാം കല്ലിടൽ ശുശ്രൂഷ നിർവ്വഹിച്ചു. സഭാശുശ്രൂഷകൻ പാസ്റ്റർ ബിജു ജോസഫ്, സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു തോമസ്, ട്രഷറാർ ബ്ര.ജോയി പാപ്പൻ,ജോയിന്റ് സെക്രട്ടറി ബ്ര. റോബിൻ വാളകം സെന്ററിലെ മറ്റു ദൈവദാസന്മാർ, അമ്പലംകുന്ന് സഭാ സെക്രട്ടറി ബ്ര. കെ.എസ്. ബേബി, ട്രഷറാർ ബ്ര.റ്റി. ജോസ് സ്ഥലം സഭാ വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. ആലയത്തിന്റെ തുടർന്നുള്ള പണികളുടെ പൂർത്തീകരണത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനകളും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നതായിസഭാ ശുശ്രൂഷകൻ
പാസ്റ്റർ ബിജു ജോസഫ് അറിയിച്ചു..




