Home Daily news ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ ജനറൽ കൺവൻഷൻ ജനു. 10 മുതൽ

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ ജനറൽ കൺവൻഷൻ ജനു. 10 മുതൽ

0

News :- Aneesh Pambady

പാമ്പാടി : ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ 28-ാമത് ജനറൽ കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ പാമ്പാടി ജി എം ഡി ഓഡിറ്റോറിയത്തിൽ നടക്കും. ദൈവസഭ ഓവർസീർ റവ സി പി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, റെജി ശാസ്താംകോട്ട, പി സി ചെറിയൻ, വർഗീസ് ഏബ്രഹാം, ടി രാജ്‌കുമാർ, ബി ബെൽസായി എന്നിവർ പ്രസംഗിക്കും. ഷാരുൺ വർഗീസ്, ഷിജിൻ ഷാ, ജോയൽ പടവത്ത് എന്നിവരുടെ നേതൃത്വത്തിൽ ന്യൂ ലൈഫ് മെലഡീസ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
രാത്രി യോഗങ്ങൾ 5:30 മുതൽ 9:30 വരെ നടക്കും. കൂടാതെ പാസ്റ്റേഴ്സ് കോൺഫറൻസ്, ബൈബിൾ സ്റ്റഡി, ലേഡീസ് മിനിസ്ട്രിയുടെ വാർഷിക സമ്മേളനം, NLYF യൂത്ത് & സൺഡേ സ്കൂൾ വാർഷിക സമ്മേളനം, സ്നാനവും നടത്തും. ഞാറാഴ്ച സംയുക്ത ആരാധനയും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here