വാർത്ത….. കലേഷ് സോമൻ തിരുവനന്തപുരം

യുണൈറ്റഡ് ഗോസ്പൽ മിനിസ്ട്രിസ് ഇന്ത്യ ഉച്ചക്കട ബെറാഖ വർഷിപ്പ് സെന്ററിന്റെ പുതുക്കി അറിയണം പുതിയ ആലയം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. നവംബർ ആറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് UGMI പ്രസിഡന്റ് പാസ്റ്റർ ഷീമോൻ എം ഷൈൻ പ്രതിഷ്ഠാ ശുശ്രൂഷ നിർവഹിച്ചു. വൈസ് പ്രസിഡന്റും ബറാഖ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ഷെർജൻ എം ഷൈൻ ശുശ്രൂഷയ്ക്ക് അധ്യക്ഷതവഹിച്ചു. പാസ്റ്റർ പോൾ കെ ചന്ദ്രൻ, പാസ്റ്റർ രാജൻ കല്ലിയൂർ, പാസ്റ്റർ ഷാജി മാത്യു ഹാർവസ്റ്റ്, പാസ്റ്റർ ജി പി നിശ്ചൽ റോയ് (GM. മീഡിയ ) എന്നിവരെ കൂടാതെ യു ജി എം ഐ പ്രസ്ഥാനത്തിലെ മറ്റ് ദൈവദാസന്മാരും ആശംസകൾ അറിയിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ ബിനോയി വിൽസൺ റിപ്പോർട്ടും അവതരിപ്പിച്ചു.


