Home Daily news ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് (4/4/24 ) കൺവൻഷൻ ഇന്ന് ആരംഭിച്ചു.

ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് (4/4/24 ) കൺവൻഷൻ ഇന്ന് ആരംഭിച്ചു.

0

വാർത്താ :- എൻ എസ് നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ഹിമാചൽ സ്റ്റേറ്റ് വാർഷിക കൺവെൻഷന് തുടക്കമായി. 7 ന് സംയുക്ത ആരാധനയോട് സമാപനമാകും. ഇന്ന് (4/4/24) വൈകുന്നേരം 5 മണിക്ക് ‘പത്താൻകോട്, ദാക്കി നൽവ ബ്രിഡ്ജ് സമീപം ഹർ പ്രകാശ് ഡിയോസ് റിസോർട്ട് കൺവൻഷൻ സെൻ്ററിൽ പ്രാർത്ഥനയോടെ സമാരംഭിച്ച കൺവൻഷൻ ഐ.പി സി ഹിമാചൽ സ്റ്റേറ്റ് പ്രസിഡൻ്റ് റവ: റ്റെറ്റസ് ഈപ്പൻ ഉത്ഘാടനം നിർവഹിച്ചു.

ഹിമാചൽ സ്റ്റേറ്റ് പ്രസിഡൻ്റ് റവ: റ്റെറ്റസ് ഈപ്പൻ ഉത്ഘാടനം ചെയ്യുന്നു

സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ അജി മക്കു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പാസ്റ്റർ വി.ജെ തോമസ് മുംബൈ മുഖ്യസന്ദേശം നൽകി.ഐ.പി സി ബഥേൽ പത്താൻകോട് ക്വയർ ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. . ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ ആശംസകൾ അറിയിച്ചു.

ജി.എം മിഡിയ പോൾ സുരേന്രൻ
പാസ്റ്റർ വി.ജെ തോമസ് മുംബൈ മുഖ്യസന്ദേശം നൽകുന്നു.

തുടർ ദിവസങ്ങളിൽ പാസ്റ്ററന്മാരായ ബന്നി തോമസ് എറണാകുളം, കെ.എസ് ജോസഫ് കർണ്ണാടക, ജേക്കബ് ജോൺ പത്താൻകോട്, ഷാജി മാം കൂട്ടം എന്നിവർ പ്രസംഗിക്കും. ബൈബിൾ ക്ലാസ്, ഓർഡിനേഷൻ . ശുശ്രൂഷക സമ്മേളനം , പുത്രികാ സംഘടനകളുടെ വാർഷികം. സംയുക്ത ആരാധന കർത്തൃമേശ എന്നിവയും ഉണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here