Home Daily news പുനീത് ഇല്ലെന്നത് സങ്കടകരം ; പൊലിഞ്ഞത് പത്തു ജീവനുകൾ: കണ്ണ് ദാനം ചെയ്യണമെന്ന് കത്ത്

പുനീത് ഇല്ലെന്നത് സങ്കടകരം ; പൊലിഞ്ഞത് പത്തു ജീവനുകൾ: കണ്ണ് ദാനം ചെയ്യണമെന്ന് കത്ത്

0

വാർത്ത: ജി.എം സ്വ:ലേഖകൻ

ബെംഗളൂരു;- കർണാടകയിലെ പ്രമുഖ കലാകാരനായ പുനീത്
രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു.
ഇതുവരെ 10 പേരാണ് പൂനീതിന്റെ വിയോഗം താങ്ങാനാവാതെ മരിച്ചതെന്ന് റിപ്പോർട്ടുകൾ. ഇതിൽ ഏഴുപേർ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നാണ് പുനീതിന്റെ മരണം. ഒരു കലാകാരൻ എന്നതിലുപരി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.
മൂന്നുപേർ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുനീതും തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന്
മരണത്തിന് മുൻപു പലതവണ ആവശ്യപ്പെട്ടിരുന്നു.
നാലുപേർക്കാണ് പുനീതിന്റെ കണ്ണുകൾ കാഴ്ച പകർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here