വാർത്ത: ഷൈജു വെള്ളനാട്
ഐ.പി.സി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോഡിന്റെ ആഭിമുഖ്യത്തിൽ -ലഹരിവിരുദ്ധ ബോധവത്ക്കരണ സുവിശേഷ റാലി ഇന്ന് കൊല്ലം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് പരസ്യ യോഗങ്ങൾ നടത്തി. തിരുവനന്തപുരം ഐ.പി.സി ഫെയ്ത്ത് സെന്ററിൽ രാവിലെ 7 മണിക്ക് ഐ പി.സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് പ്രാർത്ഥിച്ച് യാത്രയാക്കിയ കോസ്റ്റൽ മിഷൻ പ്രവർത്തകർ കൊല്ലം ജില്ലയിലാണ് പര്യാടനം നടത്തിയത്. കൊല്ലം മയ്യനാട് താന്നി ബിച്ചിൽ രാവിലെ 9.30 ന് സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ സാബു ആര്യപള്ളി റാലി ഉത്ഘാടനം ചെയ്തു. തുടർന്ന് 9 തീരദേശങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തി. പാസ്റ്ററന്മാരായ , മനു എം കൊല്ലം , ക്രിസ്തുദാസ് അരുവിക്കര, ജയൻ ഡെന്നിസൺ, ഷാജി എം.ജെ, ഷൈജു വെള്ളനാട് , വിജയകുമാർ എൻ. സ്റ്റീഫൻ ബഞ്ചമിൻ, . സാബു കുമരംക്കരി, ദീപേഷ് കൊല്ലം എന്നിവർ പ്രസംഗിച്ചു. ഷൈജു വെളളനാട് ഗാനങ്ങൾ ആലപിച്ചു.

സമാപന സമ്മേളനം കൊല്ലം ചിന്നക്കട ഐ.പി.സി ബഥേൽ സഭാ ഹോളിൽ നടന്നു. കോസ്റ്റൽ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ എൻ വിജയകുമാർ അദ്ധക്ഷത വഹിച്ചു. ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജയിംസ് ജോർജ്ജ് , സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും കൊല്ലം സൗത്ത് സെന്റർ മിനിസ്റ്ററും മായ പാസ്റ്റർ ജോൺ റിച്ചാർഡ് എന്നിവർ ചിന്നക്കടയിൽ വച്ച് നടന്ന സമാപന പരസ്യ യോഗത്തിൽ പ്രസംഗിച്ചു.

സമാപന യോഗത്താൽ ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ സമാപന സന്ദേശം നൽകി. പാസ്റ്റർ ജോൺ റിച്ചാർഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജയിoസ് ജോർജ്ജ് . സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ എം ജെ ഷാജി, കോസ്റ്റൽ മിഷൻ സ്റ്റേറ്റ് ബോർഡ് അംഗം പാസ്റ്റർ പോൾ സുരേന്ദ്രൻ , എന്നിവർ ആശംസകൾ അറിയിച്ചു. കോസ്റ്റൽ മിഷൻ സെക്രട്ടറി ബിനു വി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ബോർഡ് അംഗം പാസ്റ്റർ കുഞ്ഞുമോൻ കോശി നന്ദിയും പറഞ്ഞു. കൊല്ലം ജില്ലയിലെ തീരദേശ പ്രദേശങ്ങളിൽ കർത്തൃ വേല ചെയ്യുന്നവർക്ക് ഓരോ ഐയൺ ബോക്സ് നൽകി. വാർത്ത :- NS നെല്ലിക്കുന്നം




