Home Daily news *ഐ.പി സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം...

*ഐ.പി സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോ: 3 ന്*

0

എൻ.എസ് നെല്ലിക്കുന്നം

*ഐ.പി സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം 2024 ഒക്ടോബർ: 3 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നാലാഞ്ചിറ ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും. ഐ പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് സമ്മേളനം ഉത്ഘാടനം നിർവഹിക്കും* *സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. വുമൺസ് ഫെലോഷിപ്പ് സ്റ്റേറ്റ് ഭാരവാഹികളായ സിസ്റ്റർ ആനി തോമസ് (പ്രസിഡൻ്റ്) സിസ്റ്റർ ജയമോൾ രാജു (സെക്രട്ടറി) സിസ്റ്റർ ജോയമ്മ ബേബി (ട്രഷറാർ) എന്നിവർ മുഖ്യ അതിഥികളായിരിക്കും.* *തിരുവനന്തപുരം ജില്ലയിലെ സെൻ്റർ പാസ്റ്റന്മാർ, കൗൺസിൽ അംഗങ്ങൾ, പുത്രിക സംഘടനകളുടെ നേതാക്കൾ, തുടങ്ങിയവർ പങ്കെടുക്കും. മേഖല എക്സിക്യൂട്ടിവ്സ് ഭാരവാഹികളായ സിസ്റ്റേഴ്സ് റോസമ്മ ജയിംസ് (പ്രസിഡൻ്റ്) അന്നമ്മ മാമ്മൻ, ശോശമ്മ റോയ് (വൈസ് പ്രസിഡൻ്റ്) ഗീതാ സണ്ണി (സെക്രട്ടറി) ഗ്രേസി മേബൽ, സൂസൻ സക്കറിയ (ജോയിൻ്റ് സെക്രട്ടറി) പ്രസന്ന എസ് കുമാർ (ട്രഷറാർ) സ്റ്റേറ്റ് പ്രതിനിധികളായ സിസ്റ്റർ ബിന്ദു ക്ലെമൻ്റ്,, സിസ്റ്റർ ജാക്ക്വിലിൻ പി.എസ്സ്, സിസ്റ്റർ സാലി മോൻസി എന്നിവർ നേതൃത്വം നൽകും*.

LEAVE A REPLY

Please enter your comment!
Please enter your name here