വാർത്ത: എൻ എസ് നെല്ലിക്കുന്നം
ഐ.പി.സി കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകന്മാരുടെ 2023 – ലെ ഒത്തുചേരൽ (ശുശ്രൂഷക സമ്മേളനം )മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുവാൻ തീരുമാനമായി. മാർച്ച് 6 – ന് തിരുവനന്തപുരത്തും മാർച്ച് 7 ന്. കൊല്ലം ആലപ്പുഴ .പത്തനംതിട്ട ജില്ലകളുടെ സമ്മേളനം കുമ്പനാട്ടും, മാർച്ച് 8 – ന് , കോട്ടയം ഇടുക്കി ജില്ലകളുടെ സമ്മേളനം കോട്ടയത്തും, മാർച്ച് 9 – ന് എരണാകുളം, തൃശൂർ ജില്ല കളുടെ സമ്മേളനം പെരുമ്പാവൂരിലും . 13 – നു് പാലക്കാട് ജില്ല സമ്മേളനം നെന്മാറയിലും . 14 ന് മലപ്പുറം ജില്ല സമ്മേളനം എടക്കരയിലും . 15 ന് , കോഴിക്കോട്, കണ്ണൂർ. വയനാട്, കാസർഗോഡ് തുടങ്ങിയ ജില്ലക ളുടെ സമ്മേളനം കോഴിക്കോട്ടുവച്ചും നടക്കും. രാവിലെ 9 മണിക്ക് രജി ഷ്ടേഷൻ നടക്കും. 9-30 മുതൽ 1 മണി വരെ ആദ്യ സെക്ഷനും, 1.30 മുതൽ 4 വരെ രണ്ടാം സെക്ഷനും മായിട്ടാണ് സമ്മേളനം നടക്കുന്നത്. രജിഷ്ട്രേഷൻ ഫിസ് 300 രൂപയാണ്. നാം പുതിയ നിയമത്തിന്റെ ശുശ്രുഷകന്മാർ (2 കൊരിന്ത്യർ 3:6).എന്നതാണ് തീം കൂടുതൽ വിവരങ്ങൾക്ക് ഐ.പി സി സ്റ്റേറ്റ് സെ ക്ര ട്ടറിയെ ബന്ധപ്പെടാവുന്നതാണ്.







