Home Daily news ഐ.പി.സി ശുശ്രുഷകന്മാരുടെ സ്ഥലമാറ്റത്തിനെതിരെയുള്ള ഇൻ ഞ്ചക്ഷൻ ഹർജി കോടതി തള്ളി

ഐ.പി.സി ശുശ്രുഷകന്മാരുടെ സ്ഥലമാറ്റത്തിനെതിരെയുള്ള ഇൻ ഞ്ചക്ഷൻ ഹർജി കോടതി തള്ളി

0

ജി എം ന്യൂസ്(കടപ്പാട്; അഡ്വ :- ജോൺസൺ പള്ളിക്കുന്നേൽ)

താല്ക്കാലിക നിരോധന ഉത്തരവ് തള്ളി
………………………………….
IPC കേരളാ സ്റ്റേറ്റ് ശുശ്രൂഷകൻന്മാരുടെ ഭരണഘടനാ വിരുദ്ധ സ്ഥലം മാറ്റം തടയേണമെന്നാവശ്യപ്പെട്ട് വാദി – എബി സ്റ്റീഫൻ കൊടുത്ത കേസിൽ റാന്നി മുൻസിഫ് കോടതി താല്ക്കാലിക നിരോധന കല്പന ഉത്തരവായിരുന്നു. എന്നാൽ പ്രസ്തുത ഉത്തരവ് നിലനിൽക്കൈ കേസ് തിരുവല്ലാ കോടതിയിലേയ്ക്ക് ട്രാൻഫർ ചെയ്യേണമെന്ന് എതിർ ഭാഗം ആവശ്യപ്പെട്ട തിന്റെ അടിസ്ഥാനത്തിൽ കേസ് തിരുവല്ലാ മുൻസിഫ് കോടതിയിലേയ്ക്ക് മാറ്റിയിരുന്നു. ഇപ്രകാരം Tranfer ചെയ്ത കേസിൽ റാന്നി കോടതിയുടെ താല്ക്കാലിക നിരോധന കല്പന നില നിൽക്കുകയില്ലായെന്ന് മനസ്സിലാക്കിയ വാദി കേരളാ ഹൈകോടതി പ്രത്യേക ഹർജി നല്കുകയും ചെയ്തിരുന്നു. പ്രസ്തുത ഹർജിയിൽ തൽസ്ഥിതി തുടരുവാൻ ബഹു: ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇപ്രകാരം നിരോധന കല്പന സ്ഥാപിക്കപ്പെട്ടിരുന്ന അവസരത്തിലാണ് IPC കേരളാ സ്റ്റേറ്റ് ശുശ്രൂഷകൻന്മാരുടെ സ്ഥലം മാറ്റം നടപ്പിലാക്കിയത്. ആയതിനെതിരെ കോടതി അലക്ഷ്യ ഹർജിയും വാദി നടപ്പിൽ വരുത്തുവാനാലോചിച്ചിരുന്നു. എന്നാൽ റാന്നി മുൻസിഫ് കോടതിയിൽ നിന്നും Transfer ചെയ്ത കേസിലെ IA (1) ൽ ഉടനെ ഉചിതമായ തിരുമാനമെടുക്കുവാൻ ബഹു : ഹൈകോടതി തിരുവല്ലാ മുൻസിഫ് കോടതിയോട് ആജ്ഞാപിച്ചിരുന്നു.
പ്രസ്തുത 1 A യിൽ വാദം കേട്ട തിരുവല്ലാ മുൻസിഫ് കോടതി താലക്കാലിക നിരോധന ഉത്തരവ് തള്ളി വിധിയായിരിക്കുന്നു.
പ്രസ്തുത കേസിൽ സമൻ സിനും മറ്റുമായി – കോടതി 29 – 7 – 22 ലേയ്ക്ക് അവധി വച്ചിരിക്കുന്നു. IPC യിലെ ദൈവദാസൻ ന്മാരുടെയും വിശ്വാസ സമൂഹത്തിന്റെയും പ്രാത്ഥന സഫലമായി.

LEAVE A REPLY

Please enter your comment!
Please enter your name here