Home Daily news ഐ.പി.സി.ചാത്തന്നൂർ സെൻ്റർ പുതിയ ഭാരവാഹികൾ

ഐ.പി.സി.ചാത്തന്നൂർ സെൻ്റർ പുതിയ ഭാരവാഹികൾ

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

ഐ.പി.സി.ചാത്തന്നൂർ സെൻ്റർ പുതിയ ഭാരവാഹികൾ

ചാത്തന്നൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെന്റർ പുതിയ ഭാരവാഹികളായി പാസ്റ്റർ തങ്കച്ചൻ ജോർജ് (പ്രസിഡന്റ്), പാസ്റ്റർ റ്റി.ഇ. വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സാജൻ ഈശോ, പ്ലാച്ചേരി (സെക്രട്ടറി), പാസ്റ്റർ സണ്ണിമോൻ ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ സി.കെ. അലക്സാണ്ടർ (ട്രഷറർ) എന്നിവരുൾപ്പെടെ പതിനൊന്നംഗ ഭരണസമിതിയെ 05-06-22 ഞായറാഴ്ച കാരംകോട് എബൻ ഏസർ ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.
പാസ്റ്റർസി.റ്റി. ജോസ്( ഇവാൻജലിസം കൺവീനർ) സുവി. വിനോയി വർഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.
സെന്റർ പാസ്റ്റർ തങ്കച്ചൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൊതുയോഗ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സാജൻ ഈശോയും വരവ് ചെലവ് കണക്ക് ട്രഷറർ ഡി.ജോർജും അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾക്കായി പാസ്റ്റർ ബാബുമാത്യു പ്രാർത്ഥിച്ചു.
സുവി. വിനോയി വർഗീസ്
[സെന്റർ പബ്ലിസിറ്റി കൺവീനർ ]

LEAVE A REPLY

Please enter your comment!
Please enter your name here