Home Daily news ഐ.പി.സി തൃശൂർ വെസ്റ്റ് സെന്ററിൽ നാല് ശുശ്രൂഷകന്മാർക്ക് ഓർഡിനേഷൻ നൽകി

ഐ.പി.സി തൃശൂർ വെസ്റ്റ് സെന്ററിൽ നാല് ശുശ്രൂഷകന്മാർക്ക് ഓർഡിനേഷൻ നൽകി

0

വാർത്താ:- എന്നെസ് നെല്ലിക്കുന്നം

ഐപിസി തൃശ്ശൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാല് ശുശ്രൂഷകന്മാർക്ക് പാസ്റ്ററൽ ഓർഡിനേഷൻ ലഭിച്ചു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജ്ജ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്റ്റേറ്റ് ആക്റ്റിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രധാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സ്റേററ്റ് പ്രെസ്ബിറ്ററി അംഗങ്ങളായ പീച്ചി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു കെ വർഗ്ഗീസ്, പെരിന്തൽമണ്ണ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് എന്നിവരും ആൽപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു മാത്യുവും അതിഥികളായി ആശംസകളറിയിക്കുകയും ചെയ്തു. കർത്താവിന്റെ വേലയിൽ അത്യുത്സാഹികളായി ശുശ്രൂഷയിൽ മികവ് തെളിയിച്ച ശുശ്രൂഷകന്മാരായ സബിൻ പി ജോൺ, സുരേഷ് റാബി, ബിനിൽ കെ വർഗ്ഗീസ് തിരൂർ ഏരിയയിൽ കുറ്റിപ്പുറം സഭാശുശ്രൂഷകൻ നിർമ്മൽ എം. എന്നിവരെ യാണ് കൈവെപ്പിലൂടെ അധ്യക്ഷസ്ഥാനത്തേക്ക് വേർതിരിച്ചത്. വളരെ ആത്മീയ സന്തോഷം നിറഞ്ഞു നിന്ന ആരാധനയുടെ അന്തരീക്ഷത്തിലാണ് പ്രസ്തുത ശുശ്രൂഷ നടത്തപ്പെട്ടത്. സെന്ററിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏ. കെ. പൗലോസ്, ശുശ്രൂഷകന്മാരെ പ്രതിനിധീകരിച്ച് പാസ്റ്റർ വി. ഏ. ജോയ് എന്നിവർ ആശംസകളറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് യോഗം നടത്തപ്പെട്ടത്.

ഐ പി.സി. തൃശൂർ വെസ്റ്റ് സെന്റർ

LEAVE A REPLY

Please enter your comment!
Please enter your name here