Home Daily news വെഞ്ഞാറമൂട് ആംബുലൻസ് അപകടം: ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരണത്തിന് കീഴടങ്ങി

വെഞ്ഞാറമൂട് ആംബുലൻസ് അപകടം: ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരണത്തിന് കീഴടങ്ങി

0

ഷാജിവർഗ്ഗീസ് കലയപുരം

വെഞ്ഞാറമൂട് ആംബുലൻസ് അപകടം: ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരണത്തിന് കീഴടങ്ങി

തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തൻകോട് സ്വദേശി അലംകൃതയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛൻ ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അലംകൃതയും ഇന്ന് മരണത്തിന് കീഴടങ്ങി. 
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തെ വെച്ചാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. രോഗിയെ ഇടുക്കിയിൽ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here