Home Daily news ഐ.പി.സി ഹെബ്രോൺ പുലമൺ; വി.ബി എസ്സിനു അനുഗ്രഹ സമാപ്തി

ഐ.പി.സി ഹെബ്രോൺ പുലമൺ; വി.ബി എസ്സിനു അനുഗ്രഹ സമാപ്തി

0

വാർത്താ :– എൻ എസ് നെല്ലിക്കുന്നം

ഐ.പി സി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ
ഏപ്രിൽ ഒന്നുമുതൽ 4 വരെ സഭാ ഹാളിൽ ആരംഭിച്ച വിബിഎസിന് അനുഗ്രഹ സമാപ്തി . 60 പരം കുട്ടികൾ ഉൾപ്പെടെ അവസാന മീറ്റിങ്ങിൽ 80 ഓളം ആൾക്കാർ പങ്കെടുത്തു. ഐപിസി പവർ ബിബിഎസ് ആണ് ഇത്തവണത്തെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ കോർഡിനേഷൻ, മറ്റ് വിവിധ ക്രമീകരണങ്ങൾക്കു സൺഡേ സ്കൂൾ സെക്രട്ടറി സിസ്റ്റർ സിനി ബിജു, സോദരി സമാജം സെക്രട്ടറി സിസ്റ്റർ സുജ ബിജു, സൺഡേ സ്കൂൾ ട്രഷറാർ സിസ്റ്റർ ലിജി തോമസ്, ട്രാൻസ്പോർട്ടേഷൻ ക്രമീകരണങ്ങൾക്ക് സഭ ട്രഷറർ ബ്രദർ റോയി ബേബി മുതലായവർ നേതൃത്വം നൽകി. പി.വൈ പി.എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ഇവാ ഷിബിൻ ജിശാമുവേൽ ഉത്ഘാടനം നിർവഹിച്ചു.ഐപിസി ഹെബ്രോൺ സഭയുടെ നിയുക്ത പാസ്റ്റർ കെ വി ജോൺ അവർകൾ സമാപന സന്ദേശം നൽകി. സിസ്റ്റർ ലിസമ്മ പാപ്പച്ചൻ, സിസ്റ്റർ സുജാ ബിജു, ബ്രദർ റോബിൻ തോമസ്, Evng.ബിജു ജോൺ, പാസ്റ്റർ ജോയിക്കുട്ടി, പാസ്റ്റർ ബേബി ജോർജ്ജ് എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു. ഐപിസി ഹെബ്രോൺ സഭാ വിശ്വാസി പാസ്റ്റർ ജോർജ് സാമുവലും ( USA) കുടുംബവും, അദ്ദേഹത്തിന്റെ ചില കൂട്ടുകാരും ചേർന്ന് ഇത്തവണത്തെ VBS ൽ പങ്കെടുത്ത എല്ലാ പ്രിയപ്പെട്ടവർക്കും ഐപിസി ലോഗോയും ഹെബ്രോൺ സഭയുടെ പേരും പ്രിന്റ് ചെയ്ത മനോഹരമായ ബാഗുകൾ സമ്മാനമായി നൽകി. 2024 വി ബി എസ് ഇത്രത്തോളം അനുഗ്രഹമായി തീർത്ത സർവ്വശക്തന് സഭാ സെക്രട്ടറി ബ്രദർ റോയി അലക്സ്‌ സർവ്വമാനവും മഹത്വവും അർപ്പിക്കുകയും, സാമ്പത്തിക സഹകരണങ്ങൾ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

. കടന്നുവന്ന എല്ലാ പ്രിയപ്പെട്ടവർക്കും സഭ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ആദിയോടന്തം എല്ലാ ക്രമീകരണങ്ങൾക്കും പാസ്റ്റർ ഇൻ ചാർജ് ആയ കെജി ജോൺ ക്കുട്ടി അവർകളും കുടുംബവും, സഭാ സെക്രട്ടറി ബ്രദർ റോയി അലക്സും കുടുംബവും നേതൃത്വം നൽകി. സഭ സെക്രട്ടറിയുടെ വകയായി സംഘാടകർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയുണ്ടായി. ഐപിസി പവർ വിബിഎസിനെ പ്രതിനിധീകരിച്ച് പാസ്റ്റർ വിൽസനും സിസ്റ്റർ ഫേബയും ആണ് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here