തോമസ് ജേക്കബ് കണ്ണൂർ
കന്യാകുമാരി: കന്യാകുമാരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മരണം. മാർത്താണ്ഡത്തു നിന്നുള്ള നൃത്തസംഘം സഞ്ചരിച്ച കാറാണ് സർക്കാർ ബസ്സുമായി കൂട്ടിയിടിച്ചത്. ഏഴുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടത്തുവെച്ചാണ് അപകടമുണ്ടായത്.
തിരുനെൽവേലി ജില്ലയിലെ പരിപാടി കഴിഞ്ഞ് മാർത്താണ്ഡത്തേക്കുള്ള മടക്കത്തിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ടാറ്റാ സുമോ കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്.
സംഘത്തിൽ രണ്ട് മലയാളികളുണ്ട്.
ഇവർ ഗുരുതര പരിക്കുകളോടെ
ആശുപത്രിയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.







