Home Daily news കളമശേരിയില്‍ മണ്ണിടിച്ചില്‍;‍ ലോറി ഡ്രൈവര്‍ മരിച്ചു.

കളമശേരിയില്‍ മണ്ണിടിച്ചില്‍;‍ ലോറി ഡ്രൈവര്‍ മരിച്ചു.

0

ന്യൂസ് റിപ്പോർട്ടർ :- ഷാജി വർഗീസ് കലയ പൂരം

കൊച്ചി: കളമശേരിയില്‍ മണ്ണിടിച്ചില്‍ ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ്(72)ആണ് മരിച്ചത്. ഇന്ന് രാവിലെ കളമശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് അപകടം നടന്നത്. മണ്ണിടിച്ചിലില്‍ തങ്കരാജ് കുടുങ്ങുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തങ്കരാജിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണിടിച്ചിലില്‍ വലിയ കല്ല് തങ്കരാജിന്റെ ശരീരത്തില്‍ പതിച്ചിരുന്നു. മൃതദേഹം കളമശേരില മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ജി.എം മീഡിയ വെബ് സൈറ്റിൽ വാർത്തകൾ, പരസ്യങ്ങൾ, മറ്റ് ക്രൈസ്തവ വിഭവങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുവാൻ ന്യൂസ് റിപ്പോർട്ടറന്മാരെയോ, വാട്ട്സാപ്പ് നമ്പറിലോ ബന്ധപ്പെടുക 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here