സുനിൽ ഒറ്റപ്പാലം
പത്തനംതിട്ട.
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള റീജിയൻ ഒരുക്കുന്ന അടൂർ സെന്റർ കൺവെൻഷൻ. 20 മുതൽ 23 വരെ അടൂർ അരമനപ്പടി മാർത്തോമ്മാ യൂത്ത് സെന്ററിന് സമീപം കർമ്മേൽ ഗ്രൗണ്ടിൽ നടക്കും . വൈകിട്ട് 6 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷൻ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.എസ് സിബിച്ചൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ എൻ.പി. കൊച്ചു മോൻ , അനീഷ് ചെങ്ങന്നൂർ, സജു ചാത്തനൂർ, സുനിൽ ചാക്കോ എന്നിവർ വചന സന്ദേശം നടത്തും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. വനിതാ സമ്മേളനം. വൈ പി.ഇ. സണ്ടേസ്കൂൾ എന്നിവയുടെ സംയുക്ത വാർഷികവും നടക്കും.






