സൈമൺ കാസർഗോഡ്
കോഴിക്കോട്: കോടഞ്ചേരി ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് നേതൃത്വം
നൽകുന്ന ഉപവാസ പ്രാർത്ഥനയും ആത്മീയ ആരാധനയും ആഗസ്റ്റ്
5 മുതൽ 8 വരെ രാവിലെ 9-30 നും വൈകുന്നേരം 6-30 നും വിവിധ സഭാ ഹാളുകളിൽ നടക്കും.
അഞ്ചാം തീയതി നാരങ്ങത്തോട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും
ആറാം തീയതി പുലിക്കയം ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും ഏഴ്, എട്ട് തീയതികളിൽ
കോടഞ്ചേരി ഏ ജി ചർച്ച് സഭാ ഹാളിലുമാണ്
ഉപവാസ പ്രാർത്ഥനകൾ നടക്കുന്നത്.
പാസ്റ്റർമാരായ കെ കെ മാത്യു ( നിലമ്പൂർ ),
ജോൺ കെ മാത്യു
( കൊട്ടാരക്കര ) തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കും.ദേശത്തിന്റെയും ,സഭകളുടെയും,കുടുംബങ്ങളുടെയും ആത്മീയ ഭൗതിക വിടുതലിനായും പ്രത്യേകാൽ പ്രാർത്ഥനയും ആത്മീക ആരാധനയും ഉണ്ടായിരിക്കുന്നതാണ് .
പാസ്റ്റർമാരായ സജിമോൻ ജേക്കബ് സൽമോൻ പി തോമസ് തുടങ്ങിയവർ ഉപവാസ പ്രാർത്ഥന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.




