Home Daily news കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

0

കണ്ണൂർ ബ്യൂറോ

1953-ൽ കോടിയേരി മൊട്ടമ്മൽ കുഞ്ഞു ണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയ മകനായിട്ടാണ് കോടിയേരിയുടെ ജനനം. ആറാം വയസ്സിൽ അച്ഛന്റെ മരണം. അമ്മയുടെ തണലിൽ നാലു സഹോദരിമാർക്കൊപ്പം ജീവിതം. സമീപത്തെ കോടിയേരി ഓണിയൻ സ്കൂളിൽ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെപ്രഥമ യൂണിയൻ ചെയർമാൻ. ബാലകൃഷ്ണൻ സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായി മാറിയിരുന്നു അപ്പോഴേക്കും.
പതിനാറാംവയസ്സിൽ പാർട്ടി അംഗത്വം, പതിനെട്ടാം വയസ്സിൽ ലോക്കൽ സെക്രട്ടറി. ഇതിനിടയിൽ എസ്.എഫ്.ഐ.യു ടെയും ഡി.വൈ.എ ഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവർത്തിച്ചു.

. അടിയ ന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരൻ. ജയിലിൽ പിണറായി വിജയനും എം.പി. വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പോലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃ ഷ്ണനായിരുന്നു. അന്ന് തലശ്ശേരി മേഖലയിലെ യുവ നേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ളപ്രവർത്തിച്ചു. അടിയ ന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരൻ. ജയിലിൽ പിണറായി വിജയനും എം.പി. വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പോലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃ ഷ്ണനായിരുന്നു. അന്ന് തലശ്ശേരി മേഖലയിലെ യുവ നേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ളസൗഹൃദത്തിന് ജയിൽജീവിതം കൂടുതൽ കരുത്തുപകർന്നുവെന്ന് പറയപ്പെടുന്നു. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടപ്പോൾ ടി. ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികംവൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയത്തി .
1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ തലശ്ശേരിയെ നിയമസഭയിൽ പ്രതിനിധാനം ചെയ്തു. 2001-ൽ പ്രതിപക്ഷ ഉപനേതാവായി. 2006-ൽ വി.എസ്. മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി. 2008-ൽ 54-ാം വയസ്സിൽ പൊളിറ്റ് ബ്യൂറോയിലേക്കും 2015-ൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു.
അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. മൃതദേഹം
ആശുപത്രിയിൽ രാത്രി തന്നെ
ചെന്നൈയിൽ നിന്ന് ഉടൻ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
2022 ഓഗസ്റ്റ് 28 ന് ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് സി.പി.ഐ.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here