Home Daily news ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍

ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍

0

വാർത്ത :- N.S. Nellikunnam

ക്രൈസ്തവ കൂട്ടക്കൊലകൾ വർദ്ധിക്കുന്നു: പാർലമെന്റിൽ ക്രിസ്ത്യൻ സ്പീക്കർമാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റർമാർ.
ക്രൈസ്തവരെ കൊന്നൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നൈജീരിയയിൽ രാജ്യത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും മുസ്ളീങ്ങളെ തിരഞ്ഞെടുത്തതിനുശേഷം പാസ്റ്റർമാരും ബിഷപ്പുമാരും ക്രിസ്ത്യാനികളെ സെനറ്റിന്റെയും ദ്വിസഭ പാർലമെന്റിന്റെ ജനപ്രതിനിധികളുടെയും
സ്പീക്കർമാരായി തിരഞ്ഞെടുക്കുവാൻ നിയമസഭാ സാമാജികരോടു അഭ്യർത്ഥിച്ചു. രാജ്യത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്ന ഭയാനകമായ സംഭവങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പാസ്റ്റർമാരുടെയും ബിഷപ്പുമാരുടെയും ആവശ്യം.
വൈസ് പ്രസിഡന്റും പ്രസിഡന്റും ഒരേ മതക്കാരായതിനാൽ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സ്പീക്കർ തസ്തികകൾ ക്രിസ്ത്യാനികൾ വഹിക്കണമെന്ന് ഞങ്ങൾ ഒരു കൂട്ടം പാസ്റ്റർമാർ ആവശ്യപ്പെടുന്നു. മതസമവാക്യം സന്തുലിതമാക്കേണ്ടതുണ്ട്.
നൈജീരിയ കൊയാലിഷൻ ഓഫ് പാസ്റ്റേഴ്സ് ഫോർ ഗുഡ് ലീഡർഷിപ്പ് പറഞ്ഞു. കഴിഞ്ഞ മാസം നൈജീരിയായുടെ 16-ാമത് രാഷ്ട്ര തലവനായി മാറിയ ബോല അഹമ്മദ് ടിനുബു ഒരു തെക്കൻ മുസ്ളീമാണ്. വടക്കൻ മുസ്ളീമായ മുൻ ബോർണോ സംസ്ഥാന ഗവർണർ കാഷിം ഷെട്ടിമയെ അദ്ദേഹം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.
വളരെ വേഗം രാജ്യത്തുടനീളം ഇസ്ളാമിക നിയമം നടപ്പാക്കാനുള്ള നീക്കമെന്ന് ക്രിസ്ത്യാനികൾ ഭയപ്പെടുന്നു. പ്രമുഖ സുവിശേഷകനും കർഷകനുമായ പോൾ ജോംഗസ് പറഞ്ഞു.
മനുഷ്യാവകാശ പ്രവർത്തകർ പറയുന്ന കണക്കനുസരിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നൈജീരിയായിൽ ഏകദേശം 50,000 ത്തിലധികം ക്രിസ്ത്യാനികളാണ് ഇസ്ളാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസവും 200 ഓളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.
രാജ്യത്തെ ജനസംഖ്യയിൽ 53.5 ശതമാനം പേരും മുസ്ളീങ്ങളും 45.9 ശതമാനം പേർ ക്രൈസ്തവരുമാണ്. മറ്റഉള്ളവർ 0.6 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here