Home Uncategorized ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തുപ്പനാട് സഭയിൽ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തുപ്പനാട് സഭയിൽ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും

0

വാർത്ത :- ജിജോ പാലക്കാട്‌

തുപ്പനാട് :- ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, തുപ്പനാട് സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും നടത്തപ്പെടുന്നു. ഫെബ്രുവരി മാസം 24, 25 തീയ്യതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരം 6 മുതൽ 9 മണി വരെയും  നടത്തപ്പെടുന്ന പ്രാർത്ഥനകളിൽ അനുഗ്രഹീത കർതൃദാസൻ പാസ്റ്റർ ഷിന്റോ വർഗീസ് ദൈവവചനം ശുശ്രൂഷിക്കുന്നു. പാപത്തിന്റെ പടുകുഴിയിൽ ആണ്ടു കിടക്കുന്ന ജനം ക്രിസ്തുയേശുവിലൂടെയുള്ള രക്ഷയെ കരസ്ഥമാക്കി ദൈവ സന്നിധിയിലേക്ക് അടുത്ത് വരുവാൻ പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ സാധ്യമാവുകയില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനകളിൽ ദേശത്തെ ദൈവജനം ആത്മാർത്ഥമായി, പ്രാർത്ഥനയോടെ പങ്കുകൊള്ളണമെന്ന് ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്ന  തുപ്പനാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെറിൻ ഫ്രഡ്‌ഡി അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്ക്
ᴩʀ. ᴊᴇʀɪɴ ꜰʀᴇᴅᴅʏ:-097453 06093

LEAVE A REPLY

Please enter your comment!
Please enter your name here