GP കുറ്റിച്ചൽ
ചെങ്ങന്നൂർ.ചർച്ച് ഓഫ് ഗോഡ് ചെങ്ങന്നൂർ ടൗൺ ചർച്ചിലെ അംഗവും പ്രതീക്ഷ കൗൺസിലിങ് സെന്ററിന്റെ ഡയറക്ടറും ആയ ഡോ റൂബിൾ ജോസഫിനെ ചെങ്ങന്നൂർ സാംസ്കാരിക വേദിയായ എന്റെ ചെങ്ങന്നൂർ സമാജം അനുമോദിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്ന മനുഷ്യസ്നേഹി എന്ന നിലയിലാണ് അനുമോദിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ആവശ്യമായ ചികിത്സയും ആരോരുമില്ലാത്തവരെ ഏറ്റെടുത്ത് പരിചരിക്കുകയും കൂടാതെ ആരോരുമില്ലാതെ വഴിയരികിൽ കിടന്നു മരണപ്പെടുകയും ചെയ്യുന്നവരെ സംസ്കരിക്കുക തുടങ്ങിയവ ചെയ്യുന്നതിനാണ് ചെങ്ങന്നൂർ സാംകാരിക കൂട്ടായ്മ അനുമോദിക്കുന്നത്. ഡിസംബർ 29 നു ചെങ്ങന്നൂർ IHRD ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ സമ്മേളനത്തിൽ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അവാർഡ് കൈമാറും . മാവേലിക്കര എം പി ശ്രീ. കൊടിക്കുന്നിൽ സുരേഷ് മുൻ mla ശ്രീമതി ശോഭന ജോർജ് കൂടാതെ നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും.




